Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ezhava Community

'ഈ​ഴ​വ​ർ പൂ​ണൂ​ൽ ധ​രി​ക്കു​ന്ന​ത് ബ്രാ​ഹ്മ​ണ മ​ഹി​മ ഉ​ള്ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് കൊ​ണ്ട്': ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ബ്രാ​ഹ്മ​ണ​ര​ല്ലാ​ത്ത ആ​ളു​ക​ളും ബ്രാ​ഹ്മ​ണ സം​സ്കാ​രം ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ​ഴ​വ സ​മു​ദാ​യ​മെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന കേ​ര​ള ബ്രാ​ഹ്മ​ണ​സ​ഭ സം​സ്ഥാ​ന ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ​ഴ​വ സ​മു​ദാ​യം ന​ട​ത്തു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ണൂ​ൽ ധ​രി​ച്ചാ​ണ് ശാ​ന്തി​ക്കാ​ർ പൂ​ജ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. പൂ​ണൂ​ൽ ധ​രി​ച്ചാ​ൽ മാ​ത്ര​മേ പൂ​ജ​ക​ൾ പൂ​ർ​ണ​വും ശ​രി​യാ​വു​ക​യും ഉ​ള്ളൂ എ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സ​മെ​ന്നും, ബ്രാ​ഹ്മ​ണ മ​ഹി​മ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് അ​വ​ർ അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​എം​എ​സ് അ​ട​ക്ക​മു​ള്ള പ്ര​സ്ഥാ​ന നേ​താ​ക്ക​ൾ ബ്രാ​ഹ്മ​ണ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ​യും ദു​രാ​ചാ​ര​ങ്ങ​ളെ​യു​മാ​ണ് എ​തി​ർ​ത്ത​തെ​ന്നും, അ​ല്ലാ​തെ ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ത്തെ​യോ അ​വ​രു​ടെ സം​സ്കാ​ര​ത്തെ​യോ അ​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up